Monday, May 30, 2011

പതിമൂന്ന് എന്റെ തോഴന്‍ ...

പതിമൂന്നുമായി ഇഷ്ടത്തിലാവട്ടെ. ലോകം വെറുക്കുന്നതിനെ, ഭയക്കുന്നതിനെ ഒക്കെ ഇഷ്ടത്തിലാക്കി കയര്‍ക്കട്ടെ. എനിക്കിന്ന് പതിമൂന്ന് ഇന്ദ്രിയങ്ങളെന്നു സങ്കല്‍പ്പിച്ചു. ആര്‍ക്കും നഷ്ടമില്ലല്ലോ.
യാത്രയുടെ തുടക്കത്തില്‍ അച്ഛന്‍ ഓര്‍മപ്പെടുത്തി, വാത്സല്യം നിറഞ്ഞ ശാസനയോടെ, അകത്തേക്ക് കയറുമ്പോള്‍ വലതു കാല്‍ വയ്ക്കുക. ഐശ്വര്യം ഉണ്ടാകും. അനുസരിച്ചു. പറയുന്നത് അച്ഛനല്ലേ, നുണയാവുന്നത് എങ്ങനെ..
ദാരിദ്ര്യത്തിന്റെ കാടി പശയില്‍ ഉണങ്ങിയ ഉടലിലേക്ക് നീണ്ട പരിഹാസങ്ങള്‍ . കുബേര ബന്ധുവിന്റെ കൊട്ടാരത്തില്‍ കയറാന്‍ അര്‍ഹതയില്ലെന്ന് അറിഞ്ഞിട്ടും അറിയാതെ ഇടതു കാല്‍ വച്ച് അകത്തേക്ക്. പിന്നില്‍ ശാസനയും, ചീത്തയും: 'മുടിക്കാന്‍ കേറുന്നു...'
മടങ്ങുമ്പോള്‍ ഓര്‍ത്തു, ഇനിയൊരിടത്തും വലതുകാല്‍ വച്ച് കയറില്ല. കാല്‍ ഏതായാലെന്ത് ഉള്ളു ശുദ്ധമെങ്കില്‍ സര്‍വവും നന്നാവും. വലതുകാല്‍ വച്ച് കയറുന്നവന്‍ സകലതും മുടിയട്ടെ എന്നൊരു പിരാക്ക് ഉള്ളില്‍ സൂക്ഷിക്കുന്നുണ്ടെങ്കിലോ...
കൊട്ടാരത്തില്‍ വാഴും നായകള്‍ ഏതു കാല്‍ എടുത്തു വച്ചാണാവോ അകത്തു കടക്കുക!
ഇനിയൊന്നു പറയട്ടെ, കലണ്ടറില്‍ നിന്നും പതിമൂന്നിനെ പടിയിറക്കുക. കട്ടതില്‍ പതിമൂന്ന് വരുന്നത് പിച്ചക്കാര്‍ക്ക്‌ കൊടുക്കുക.

വാല്‍കഷണം :
വ്യപിചാര ശാലകള്‍ നിരങ്ങുന്നവര്‍ പതിമൂന്നാം നമ്പര്‍ പെണ്ണിനെ എന്ത് ചെയ്യും? അവിടെ പതിമൂന്ന് ആചാരമായി മാറുമോ? അല്ലെങ്കില്‍ പതിനാലിലേക്ക് ഒറ്റ ചാട്ടം?



..

1 comment:

  1. ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും കാര്യമുണ്ടാകുന്നത്, അത് നല്ല മനസോടെ ചെയ്യുമ്പോള്‍ മാത്രമാണ്..
    എഴുത്ത് ഇഷ്ടമായി.. ലേബല്‍ അതിനെക്കാളേറെ ഇഷ്ടമായി.. :)

    ReplyDelete