Saturday, November 13, 2010

പ്രണയമില്ലാത്ത ആരാധനാലയം പന്നിക്കൂടിനെക്കാള്‍ കഷ്ടം

പ്രണയമില്ലെങ്കില്‍ ഞാന്‍ ദരിദ്രന്‍ ... അപ്പോള്‍ എന്നില്‍ അക്ഷരകലയുടെ ചൈതന്യമില്ല. പണക്കൂമ്പാരത്തിനു മേല്‍ കിടന്നുറങ്ങട്ടെ, എടുക്കാത്ത നാണയതുട്ടു കണക്കെ...
കാലത്തിന്റെ ഗതിവേഗം നിയന്ത്രിക്കുന്നത് പ്രണയം... മാവുകള്‍ പൂക്കുന്നതും വേലിയില്‍ കോളാമ്പിപ്പൂക്കള്‍ നിരക്കുന്നതും പ്രണയത്തിന്റെ തലോടലില്‍ . പ്രണയമില്ലെങ്കില്‍ പരാശക്തിയും മരവിക്കും... പ്രണയത്തിനു വേണ്ടിയാണ് ഓരോ സൃഷ്ടിയും....
എത്രമേല്‍ കിട്ടിയിട്ടും മതിവരാതെ പരാശക്തി തുടരെ സൃഷ്ടിയില്‍ മുഴുകുന്നു.  പ്രണയപ്പെരുക്കത്തിലാണ് പരാശക്തിയുടെ നിലനില്‍പ്പ്‌..
ഒരാള്‍ കൊല്ലപ്പെടുമ്പോള്‍ പരാശക്തി ശപിക്കുന്നു, പ്രണയം നഷ്ടപ്പെട്ടതില്‍ ... കൊല്ലപ്പെട്ടവന്റെയും കൊന്നവന്റെയും ഉള്ളില്‍ പരാശക്തിയുണ്ട്... ഒരാള്‍ കത്തിയോ തോക്കോ ചൂണ്ടുന്നത് പരാശക്തി ഇരിക്കുന്ന കൂട് തകര്‍ക്കാനാണ്.
മലിനമാകുന്ന ഹൃദയങ്ങളിലും ആ ശാപം.. അതുകൊണ്ട് പ്രണയമില്ലാത്ത ആരാധനാലയം പന്നി കൂടിനെക്കാള്‍ കഷ്ടം... മനുഷ്യനെയോ പക്ഷി മൃഗാദികളെയോ, സസ്യ ജലാദികളെയോ മുറിപ്പെടുത്തികൊണ്ടോ, നാശത്തിലേക്ക് തള്ളി കൊണ്ടോ ഉയര്‍ന്നു വരുന്ന എതൊരു ആരാധനാലയവും തകര്‍ക്കപ്പെടട്ടെ. നീ എന്തിനു ആരാധനാലയങ്ങള്‍ മോടി പിടിപ്പിക്കുന്നു? എന്തിനാണ് പ്രാര്‍ത്ഥന...
പ്രാര്‍ഥിക്കുമ്പോള്‍ ഒച്ചവയ്ക്കരുത്, സ്വരം പോലും പുറത്തു വരാതെ; ഏറ്റവും സ്വകാര്യമായി... പരാശക്തി അകലെയല്ല , ഏറ്റവും അടുത്തുണ്ട്... നീ നിന്റെ ശ്വാസത്തിലൂടെ സംസാരിക്കുക...
പ്രണയിക്കാന്‍ തുനിയുന്ന ഓരോ ആത്മാവും പ്രാര്‍ഥനാ നിരതമാകുന്നു... പ്രണയത്തില്‍ നിറഞ്ഞു പരാശക്തി  നൃത്തമാടുകയും...

എന്റെ പ്രണയമേ,
ഈ കടവത്തു ഞാന്‍ പ്രാര്‍ത്ഥനയിലാണ്.
നിന്നെയല്ലാതെ മറ്റൊന്നും ഓര്‍ക്കുന്നില്ല.
തേടുന്നുമില്ല.

4 comments:

  1. പ്രണയിച്ചു പോകയാണ് ഞാനും....!!
    എന്നെയും നിന്നെയും പിന്നെയി കാണുന്ന സര്‍വത്തിനെയും....!!
    മാഷേ, നന്നായിട്ടുണ്ട് ഇത്.... ചെറിയ വരികളിലൂടെ വലിയൊരു ചിന്ത....!!

    ReplyDelete
  2. Ariyan kazhinjittilla, jeevanulla onnineyum pranayichitilla

    ReplyDelete
  3. enikku malayyalathil ezhuthanam help me

    ReplyDelete
  4. യൂനീക്കോട് മലയാളം ടൈപ്പിംഗ്‌ ടൂള്‍... http://malayalamonly.com/malayalam_tool/ml_type.html ഇവിടെ ചെന്ന് മലയാളം ടൈപ്പ് ചെയ്യാം... ഓപ്പണ്‍ ചെയ്യാന്‍ മാത്രമേ നെറ്റ് ആവശ്യമുള്ളൂ... പിന്നെ ഓഫ് ലൈന്‍ ആയാലും ടൈപ്പ് ചെയ്യാനാകും.. മൊഴി കീമാന്റെ അതേ ഫോര്‍മാറ്റ്‌ . ഒപ്പം, മലയാളം യൂനീക്കോട് ഫോണ്ട്സ് ലഭിക്കാന്‍ http://malayalamonly.com ല്‍ ചെല്ലുക.

    ReplyDelete