Wednesday, August 25, 2010

വര്‍ഗീയതയേയും ഭീകരതയേയും തൂത്തെറിയുക

കിനാലൂരില്‍ സംഭവിക്കുന്നത്‌ ജമാത്തെ ഇസ്ലാമിയുടെ ചിന്തന്‍ ബൈടക് ആണ് . എന്നാലതിനെ മതേതര ജനാധിപത്യ കൂട്ടായ്മയായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നു. അത് സോളിഡാരിറ്റി എന്ന സംഘടന ഏറ്റെട്ടുക്കുമ്പോള്‍ അത് ജമാത്തെ ഇസ്ലാമിക്ക് വേണ്ടി മാത്രമല്ല സാമ്രാജ്യത്വ ഭീകര ശക്തികള്‍ക്കും വേണ്ടിയാണ്.സോളിഡാരിറ്റി ജമാത്തെ ഇസ്ലാമിയുടെ കൊട്ടേഷന്‍ സമരക്കാര്‍ ആകുന്നു. എന്നാല്‍ ചില മതേതര മുഖങ്ങള്‍ ജമാത്തെ ഇസ്ലാമിയുടെ വോട്ടിനു വേണ്ടി താങ്ങും തണലുമായി വര്‍ത്തിക്കുന്നത് ഭൂരിപക്ഷ വര്‍ഗീയതക്ക് ഗുണകരമാകുകയെ ഉള്ളൂ. വര്‍ഗീയത ഏതുമാകട്ടെ, അത് ഭൂരിപക്ഷമോ ന്യൂനപക്ഷമോ എന്ന് കരുതാതെ ചെറുക്കപ്പെടണം . എന്നാല്‍ തികച്ചും ഇടതുപക്ഷ സഹയാത്രികര്‍ എന്ന് പേരുകേട്ടവര്‍ ഇന്ന് ജമാത്തെ ഇസ്ലാമിയുടെ കൂലിയെഴുത്തുകാര്‍ ആകുന്നതു അത്ര സുഖമുള്ള കാര്യമല്ല. അവരാണ് ജമാത്തെ ഇസ്ലാമിക്ക് ഇടതു മുഖം നല്‍കുന്നത്. എന്തിന് , കെ.ഇ.എന്‍ കുഞ്ഞഹമ്മദ് പോലും വാരാന്ത്യ മാധ്യമത്തില്‍ തൂലികയുന്തുന്നു. ജമാത്തെ ഇസ്ലാമിയുടെ വേരുകള്‍ ചെന്ന് മുട്ടുന്നത് സാമ്രാജ്യത്വ ഫാസിസ്റ്റ് ശക്തികളില്‍ തന്നെയാണ്. സോവിയറ്റ് യൂണിയന് എതിരെ ബിന്‍ ലാദനെ അമേരിക്ക എങ്ങനെ ഉപയോഗിച്ചുവോ അത് പോലെയാണ് ജമാത്തെ ഇസ്ലാമിയെയും ഉപയോഗിച്ച് കൊണ്ടിരിക്കുന്നത് . ലോകത്ത് അശാന്തി വിതക്കാന്‍ സാമ്രാജ്യത്വ ഫാസിസ്റ്റ് ശക്തികള്‍ കണ്ടെത്തിയ പ്രസ്ഥാനം ആണ് ജമാത്തെ ഇസ്ലാമി. ജമാത്തെ ഇസ്ലാമിക്ക് രണ്ടു ലക്ഷ്യമാണ്‌ ഉള്ളത് . ഒന്ന് ഇസ്ലാമിനെ തകര്‍ക്കുക, രണ്ടു കമ്യൂണിസത്തെ കെട്ടു കെട്ടിക്കുക. അങ്ങനെ വരുമ്പോള്‍ ജമാത്തെ ഇസ്ലാമി സാമ്രാജ്യത്വ ഫാസിസ്റ്റു ശക്തികളുടെ കൊട്ടേഷന്‍ ടീമായി മാറുന്നു.
മുസ്ലീം പേരുകാര്‍ മുഖ്യധാരയില്‍ അവഗണിക്കപ്പെടുന്നു എന്ന വാദമാണ് മുസ്ലീം തീവ്രവാദികളുടെത് . എന്നാല്‍ മുസ്ലീങ്ങള്‍ സമൂഹത്തില്‍ നിറഞ്ഞിരുന്ന കാലം ഉണ്ടായിരുന്നു. ഏറ്റവും വിശ്വസിക്കാവുന്ന ആളും അതായിരുന്നു. കേരളത്തില്‍ മാലിക് ദിനാറും സംഘവും വന്നിറങ്ങിയപ്പോള്‍ ഇവിടത്തെ ഹിന്ദുക്കള്‍ അവരെ സ്വീകരിച്ചത്, ഇസ്ലാമിനെ മനസിലാക്കിയത് ഖുര്‍ ആനും ഹദീസും വായിച്ചിട്ടല്ല. അവരുടെ ജീവിതം കണ്ടിട്ടായിരുന്നു ഇസ്ലാമിനെ മനസിലാക്കിയത്. മുസ്ലീങ്ങള്‍ക്ക് എല്ലാ സൌകര്യവും ഒരുക്കി കൊടുത്ത സമൂഹമാണ് ഹിന്ദു. ഇന്ന് ലോകത്ത് ഏറ്റവും നന്നായി, സ്വതന്ത്രമായി ഇസ്ലാം പ്രചരണം നടത്താവുന്നതും ജീവിക്കാന്‍ ഏറ്റവും കൊള്ളാവുന്നതുമായ രാജ്യം ഇന്ത്യ മാത്രമാണ്. എന്തിന് , സൗദി അറേബ്യയില്‍ പോലും ഇസ്ലാമിന് ഈ സ്വാതന്ത്ര്യം ലഭിക്കില്ല . അവിടത്തെ രാജാവിനു വിരുദ്ധമായി സംസാരിക്കാന്‍ പാടില്ല. പക്ഷെ ഇന്ത്യയില്‍ സ്വതന്ത്രമായി സംസാരിക്കാം. സോളിഡാരിറ്റിയും മറ്റും കിനാലൂരില്‍ സമരം നടത്തിയത് ഇത് ഇന്ത്യ ആയതു കൊണ്ട് മാത്രമാണ്. മുസ്ലീം പേരുകാരന് ഒരു കുഴപ്പവും പറ്റിയിട്ടില്ല. അല്‍പ്പമെങ്കിലും പോറല്‍ പറ്റിയിട്ടുണ്ടെങ്കില്‍ അത് ജമാത്തെ ഇസ്ലാമി, മുജാഹിദ്, ഐ.എസ്‌.എസ്‌., എന്‍.ഡി.എഫ്. മുതലായ സംഘടനകളുടെ പ്രവര്‍ത്തനം കൊണ്ട് മാത്രമാണ്. മുസ്ലീങ്ങള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ പാടില്ല എന്ന് ആരും പറഞ്ഞിട്ടില്ല. പക്ഷെ ഇന്ന് എത്ര മുസ്ലീം ഉണ്ട് എന്നോര്‍ക്കണം. വേഷം കൊണ്ട്, പേര് കൊണ്ട് മുസ്ലീങ്ങളെ കാണാം. ഇന്ന് വേഷവും രൂപവും മാത്രമേ ഉള്ളൂ. മുസ്ലീം എവിടെ? കുറെ സുഖിയന്മാര്‍ ഇസ്ലാമിന്റെ പേരില്‍ സംഘടന ഉണ്ടാക്കി അധികാരം പിടിച്ചടക്കാന്‍ മത്സരിക്കുന്ന കാഴ്ചയാണ് ഇവിടെ. അത്തരം ആള്‍ക്കാരുടെ ഒടുക്കം തീട്ട കുളത്തില്‍ തന്നെയാകും. മനുഷ്യന്‍ ജാതി മത പരമായി സംഘടിച്ചു രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത് തടയപ്പെടുക തന്നെ വേണം. അത് ഇസ്ലാം ആയാലും ഹിന്ദു ആയാലും ക്രിസ്ത്യാനി ആയാലും കൊള്ളാം. എല്ലാത്തരം മത മൌലീക വാദത്തെയും, വര്‍ഗീയതയേയും ഭീകരതയേയും തൂത്തെറിയുക തന്നെ വേണം.

1 comment:

  1. താങ്കള്‍ പറഞ്ഞതിനോടൊക്കെയും നൂറു ശതമാനം യോജിക്കുന്നു. ഇത്തരം ഒരു പോസ്റ്റ്‌ എഴുതിയതിന് ഞാന്‍ നന്ദി അറിയിക്കുന്നു.

    ReplyDelete